മൊടത്തികുണ്ടൻ കുടുംബ സംഗമം നടത്തി



എടവണ്ണപ്പാറാ: മൊടത്തികുണ്ടൻ കുടുംബത്തിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബാoഗങ്ങളുടെ രണ്ടാമത് കുടുംബ സംഗമം നടത്തി.

ഓമാനൂരിനടുത്തുള്ള മലബാർ കൺവെൻഷൻ സെൻറർ വെട്ടുകാട് വെച്ച് ചൊവ്വാഴ്ച പ്രഫ. ഓമാനൂർ മുഹമ്മദ് ൻ്റെ അദ്യക്ഷതയിൽ കൊണ്ടോട്ടി എം എൽ എ ടി.വി. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. 


ചടങ്ങിൽ അബ്ദുള്ള മാസ്റ്റർ കൊട്ടപ്പുറം , ഉദ്ബോധന പ്രസംഗം നടത്തി. കുടുംബാംഗങ്ങളായ കൊണ്ടോട്ടി മണ്ഡലം വനിതാ ലീഗ് പ്രസിഡണ്ട് ഖൈറുന്നീസ, കുഴിമണ്ണ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് അഷ്റഫ് കുഴിമണ്ണ എന്നിവർക്കുള്ള ഉപഹാരങ്ങൾ എം എൽ എ വിതരണം ചെയ്തു. 

എം എൽ എ ക്കുള്ള ഉപഹാരം കുടുംബ കാരണവർ മൊയ്തീൻ ഹാജി കിഴിശ്ശേരി സമ്മാനിച്ചു. 


ചടങ്ങിൽ കുടുംബത്തിൽ നിന്ന് മികവ് പുലർത്തിയവരെ ആദരിച്ചു. 
വിവിധ കലാപരിപാടികൾ സംഗമത്തിന് മാറ്റ് കൂട്ടി. 
ചടങ്ങിൽ യു ഹുസൈൻ ഹാജി, കെ എം മമ്മദ്, എം.കെ കമ്മുകുട്ടി മാസ്റ്റർ , ഹംസ ഹാജി വഴിക്കടവ് , മുഹമ്മദ് കുട്ടി ഹാജി മോങ്ങം, സൈദലവി ഹാജി കുഴിമണ്ണ , അലി ഹാജി, മുഹമ്മദ് കോഴിതൊടി, അഹമ്മദ് കുട്ടി ഹാജി, എം കെ മമ്മദിശ കുട്ടി, ഹൈദ്രു ഹാജി എം സി , കള്ളിവളപ്പിൽ അബ്ദുൽ ഖാദർ ഹാജി, അഷ്റഫ് കുഴിമണ്ണ , അബദുൽ മജീദ് നീറാട് ,അഹമ്മദ് ഫൈസി, അബ്ദുൽ കമാൽ. എന്നിവർ പ്രസംഗിച്ചു, സി മൊയ്തീൻ മുസ്ല്യാർ പ്രാർത്ഥന നിർവ്വഹിച്ചു.മൻസൂർ മാസ്റ്റർ സ്വാഗതവും അഹമ്മദ് റിയാസ് എം ഓമാനൂർ നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

കോഴിക്കോട് - ഊട്ടി സർവ്വീസ് കൂളിമാട് വഴി ആരംഭിച്ചു