India Kerala News latest news must read

ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു

പുതുവര്‍ഷപ്പുലരിയിലും ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന, ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മൂടൽമഞ്ഞ് കനത്തതിനെ തുടർന്ന് ദൃശ്യപരിധി 50 മീറ്ററിൽ താഴെയായി.

ഡൽഹിയിൽ 21 ട്രെയിനുകൾ വൈകി.ഉത്തരേന്ത്യയിലെ റോഡ് – വ്യോമ ഗതാഗതത്തെയും ബാധിച്ചു. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കഴിഞ്ഞ ദിവസം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.

അതേസമയം ശീത തരംഗം ഇന്ന് മുതൽ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

ALSO READ:പാസ്റ്റർ ആന്റണി ദേവദാസ് അന്തരിച്ചു

Related posts

പാല്‍ കൊണ്ട് മകളുടെ കാല് കഴുകി അത് കുടിച്ച് അച്ഛനും അമ്മയും; വിഡിയോ വൈറല്‍

Sree

കോഴിക്കോട് നഗരത്തിൽ മയക്കുമരുന്ന് വേട്ട: എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Sree

ഗസ്സയില്‍ മാനുഷിക ഇടവേളകള്‍ വേണം; ഹമാസ് ഉപാധികളില്ലാതെ ബന്ധികളെ വിട്ടയക്കണം; യുഎന്‍ രക്ഷാസമിതി പ്രമേയം പാസാക്കി

Akhil

Leave a Comment