Kerala News latest news must read

അമരവിള ചെക്ക്പോസ്റ്റിൽ കുഴൽപ്പണ വേട്ട; രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം അമരവിള ചെക്ക്പോസ്റ്റിൽ കുഴൽപ്പണ വേട്ട. രേഖകളില്ലാതെ കൊണ്ടുവന്ന 29 ലക്ഷം രൂപയുമായി രണ്ടുപേർ പിടിയിൽ.

തമിഴ്നാട് സ്വദേശികളായ അബ്ദുൾ നാസർ മുഹമ്മദ് ഫയസ് എന്നിവരെയാണ് എക്സൈസ് കസ്റ്റഡിയിലെടുത്തത്.

ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസിലാണ് കുഴൽപ്പണം കടത്താനുള്ള ശ്രമം നടന്നത്. എക്സൈസ് നടത്തിയ പരിശോധനയിൽ ഇവരെ പിടികൂടുകയായിരുന്നു. പണം ആർക്കാണ് എത്തിച്ചതെന്ന് കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. മുമ്പും ഇതേ രീതിയിൽ കള്ളപ്പണം കടത്തിയിട്ടുണ്ടോ എന്നും പരിശോധിക്കും.

ALSO READ:കിലോയ്ക്ക് 25 രൂപ, ‘ഭാരത് അരി’യുമായി കേന്ദ്രം; ഉടൻ വിപണിയിലേക്ക്

Related posts

തൃശ്ശൂർ ആരോഗ്യ സർവകലാശാലയിൽ എത്തിയ ഗവർണറെ കരിങ്കൊടി കാണിച്ച് SFI

Akhil

‘ഗുണാ കേവിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്, സർവകാല റെക്കോഡ്’; സിനിമ പുറത്തിറങ്ങിയ ശേഷം തിരക്കേറി

Akhil

രാജ്യത്ത് റോഡപകടങ്ങളിൽ 12% വർധനവ്, പ്രധാന കാരണം അമിതവേഗത: റിപ്പോർട്ട്

Akhil

Leave a Comment