India Kerala News latest news MURDER

കാസർഗോഡ് റിയാസ് മൗലവി വധത്തിൽ വിധി ഇന്ന്

കാസർഗോഡ് റിയാസ് മൗലവി(27) വധത്തിൽ വിധി ഇന്ന്. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുക.

2017 മാർച്ച് ഇരുപതിന് പുലർച്ചെയാണ് പ്രതികളായ അഖിലേഷ്, നിതിൻ, അജേഷ് എന്നിവർ മദ്രസാ അധ്യാപകനായ മുഹമ്മദ്‌ റിയാസ് മൗലവിയെ പള്ളിയിലെ താമസ സ്ഥലത്ത് വച്ച്
കൊലപ്പെടുത്തിയത്.

ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന ഡോ. എ ശ്രീനിവാസൻ്റെ മേല്‍നോട്ടത്തില്‍ അന്നത്തെ ഇന്‍സ്‌പെക്ടര്‍ പി.കെ സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്.

സംഭവം നടന്ന് മൂന്ന് ദിവസത്തിനകം അന്വേഷണ സംഘം പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. 90 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

ഇതുവരെ ജാമ്യം ലഭിക്കാത്തതിനാല്‍ പ്രതികള്‍ ഏഴുവര്‍ഷക്കാലമായി ജയിലില്‍ തന്നെയാണ്. 2019ലാണ് കേസിന്റെ വിചാരണ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്.

ജഡ്ജിമാരുടെ സ്ഥലം മാറ്റവും, കൊവിഡും കാരണം നിരവധി തവണ കേസ് മാറ്റിവെച്ചു.

കാസർഗോഡ് റിയാസ് മൗലവി വധത്തിൽ വിധി ഇന്ന്

Related posts

മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോ മറിഞ്ഞു; വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരുക്ക്

Akhil

പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ ഇന്ത്യ; ലോകകപ്പില്‍ ഇന്ന് ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം

Akhil

തെരുവുനായ ആക്രമണത്തിൽ ഭിന്നശേഷിക്കാരനായ 11 കാരന് ദാരുണാന്ത്യം

Clinton

Leave a Comment