death India latest news must read rajasthan

സിലിണ്ടർ പൊട്ടിത്തെറിച്ച് അഞ്ചംഗ കുടുംബം വെന്തുമരിച്ചു

സിലിണ്ടർ പൊട്ടിത്തെറിച്ച് അഞ്ചംഗ കുടുംബം വെന്തുമരിച്ചു

രാജസ്ഥാനിലെ ജയ്പൂരിൽ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികളടക്കം അഞ്ചംഗ കുടുംബം വെന്തുമരിച്ചു.

അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുന്നതിനിടെയാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. പിന്നാലെ വീടിന് തീപിടിക്കുകയും കുട്ടികളുൾപ്പെടെ കുടുംബാംഗങ്ങളെല്ലാം വെന്തുമരിക്കുകയുമായിരുന്നു.

സംഭവത്തിൽ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ ദുഃഖം രേഖപ്പെടുത്തി.

ബിഹാറിൽ നിന്നുള്ള കുടുംബം ജയ്പൂരിലെ ഒരു ഫാക്ടറിയിലാണ് ജോലി ചെയ്തിരുന്നത്. ജസ്ല ഗ്രാമത്തിലെ ചേരിയിലായിരുന്നു താമസം.

കഴിഞ്ഞ ദിവസം അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുന്നതിനിടെ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു.

തീപിടിത്ത വിവരം ലഭിച്ചയുടൻ പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാക്കിയ ശേഷം വീടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. പൊലീസും ഫോറൻസിക് സംഘവും അന്വേഷണം നടത്തിവരികയാണ്.

സംഭവത്തിൽ മുഖ്യമന്ത്രി ഭജൻലാൽ ശർമ അനുശോചനം രേഖപ്പെടുത്തി. ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മാക്കൾക്ക് ശാന്തി ലഭിക്കട്ടെയെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

ALSO READ:ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടരുത്, ചാനൽ തുടങ്ങരുത്; നിർദ്ദേശം നൽകി സർക്കാർ

Related posts

യുഎഇയില്‍ വീണ്ടും ഇന്ധന വില കൂടി; പുതിയ നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍

Akhil

മദ്യലഹരിയിൽ പാമ്പിനൊപ്പം അഭ്യാസം, നാവിൽ കടിയേറ്റ് യുവാവ് മരിച്ചു

Akhil

കണ്ണൂരിൽ ലോറി ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തി; മോഷണശ്രമത്തിനിടെയെന്നു സൂചന

Sree

Leave a Comment