Kerala News latest news must read

തൃശൂരിൽ ജ്വല്ലറിയുടെ ഭിത്തി തിരന്ന് മോഷണം; 200 ഗ്രാം വെള്ളി ആഭരണങ്ങൾ നഷ്ടപ്പെട്ടു

കയ്പമംഗലം മൂന്നുപീടികയിൽ ജ്വല്ലറിയുടെ ഭിത്തി തുരന്ന് മോഷണം. 200 ഗ്രാം വെള്ളിയാഭരണങ്ങൾ നഷ്ടപ്പെട്ടു.

ഇന്ന് രാവിലെ ജ്വല്ലറി ഉടമ ഉമർ സ്ഥാപനം തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ജ്വല്ലറിയുടെ പിൻവശത്തെ ചുമർ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാവ് ജ്വല്ലറിക്കുള്ളിലെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന വെള്ളിയാഭരണങ്ങളാണ് കവർന്നത്.

ഭൂഗർഭ ലോക്കർ തുറക്കാൻ കഴിയാത്തതിനാൽ സ്വർണമൊന്നും നഷ്ടപെട്ടിട്ടില്ല. ശനിയും, ഞായറും ജ്വല്ലറി തുറന്നിരുന്നില്ല.

കയ്പമംഗലം പൊലീസ് ഇൻസ്പെക്ടർ എം.ഷാജഹാന്റെ നേത്യത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രണ്ട് മാസം മുമ്പ് തൊട്ടുടുത്ത പൊന്നറ ജ്വല്ലറിയിലും സമാന രീതിയിൽ കവർച്ച നടന്നിരുന്നു.

ALSO READ:കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത

Related posts

ഡാമിലെത്തി വെള്ളം കുടിച്ച് കാട്ടാനക്കൂട്ടം

Akhil

കേരളവര്‍മ കോളജ് തെരഞ്ഞെടുപ്പ് വിവാദം; അട്ടിമറിക്ക് പിന്നില്‍ മന്ത്രി ആര്‍.ബിന്ദുവെന്ന് കെ എസ് യു

Akhil

‘ക്രിക്കറ്റിന്റെ വേഗത കൂടി, ലോകകപ്പ് മുമ്പത്തേക്കാൾ മത്സരാത്മകമാകും’; രോഹിത് ശർമ്മ

Akhil

Leave a Comment