India Kerala News latest news must read

സാഹോദര്യത്തിന്റെ സന്ദേശം വിളിച്ചോതി ഇന്ന് ചെറിയ പെരുന്നാള്‍

കേരളത്തില്‍ ഇന്ന് ചെറിയ പെരുന്നാള്‍. ശവ്വാല്‍ പിറവി ദൃശ്യമായതായി വിവിധ ഖാസിമാര്‍ അറിയിച്ചതോടെയാണ് ആഘോഷത്തിന് തുടക്കമായത്.

വിവിധയിടങ്ങളില്‍ നടക്കുന്ന ഈദ് ഗാഹുകള്‍ക്ക് പ്രമുഖ പണ്ഡിതര്‍ നേതൃത്വം നല്‍കും.

പുണ്യങ്ങളുടെ പൂക്കാലമായ ശഹ്‌റു റമളാന് വിട. ഇനി ആഘോഷത്തിന്റെ ചെറിയ പെരുന്നാള്‍. തക്ബീര്‍ ധ്വനികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ മൈലാഞ്ചി മൊഞ്ചും അത്തറിന്റെ ഗന്ധവും പുത്തന്‍ പുടവകളുമായി വിശ്വാസികള്‍ പെരുന്നാള്‍ നിറവിലാണ്.

വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കി പ്രിയപ്പെട്ടവരെ സല്‍ക്കരിക്കുന്നതിന്റെയും സാഹോദര്യം ഊട്ടിയുറപ്പിക്കുന്നതിന്റെയും നാള്‍ കൂടിയാണ് പെരുന്നാള്‍.

വ്രത ശുദ്ധിയിലൂടെ ആര്‍ജിച്ചെടുത്ത നന്മയും ക്ഷമയും നഷ്ടപ്പെടാതെ വേണം ആഘോഷങ്ങളെന്ന് മതപണ്ഡിതര്‍ ഉപദേശിക്കുന്നു.

ALSO READ:സംസ്ഥാനത്ത് ചൂടിന് ശമനമില്ല; ശനിയാഴ്ച വരെ താപനില ഉയർന്നു തന്നെ

Related posts

ബക്രീദ്: സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി പ്രഖ്യാപിച്ചു

Akhil

യു.പിയിൽ ഒരു വീട്ടിലെ അഞ്ച് കുട്ടികൾ ശ്വാസം മുട്ടി മരിച്ചു, 2 പേർ ഗുരുതരാവസ്ഥയിൽ

Akhil

മോദി സർക്കാരിന് ഇന്ന് 9 വയസ്; ഓരോ തീരുമാനങ്ങളുമെടുക്കുന്നത് ജനജീവിതം മെച്ചപ്പെടുത്താനെന്ന് പ്രധാനമന്ത്രി

Akhil

Leave a Comment