Kerala News latest news must read Trending Now

Gold Price Today: സ്വർണവില വീണ്ടും 44,000ന് മുകളിൽ; ഇന്നത്തെ നിരക്കുകൾ അറിയാം

തിരുവനന്തപുരം: ഒരുദിവസത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിൽ സ്വർണവില ഉയര്‍ന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുകളിലേക്ക് കുതിക്കുന്ന സ്വർണവില ഇന്ന് പവന് 44,000 കടന്നു. വരും ദിവസങ്ങളിലും വിലയില്‍ മുന്നേറ്റത്തിന് തന്നെയാണ് സാധ്യത.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 44,040 രൂപ നല്‍കണം. കഴിഞ്ഞ ദിവസം 43,920 രൂപയായിരുന്നു വില. 120 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 5505 രൂപയായി.

അതേസമയം വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 78.20 രൂപയിലും കിലോയ്ക്ക് 78,200 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഈ മാസം 16നാണ് വെള്ളിവില അവസാനമായി വർധിച്ചത്.

ALSO READ:കൊല്ലത്ത് അക്ഷയ സെന്ററിൽ ഭാര്യയെ തീകൊളുത്തി കൊന്ന് ഭർത്താവ് ജീവനൊടുക്കി; ജയിൽ മോചിതനായത് 3 ദിവസം മുമ്പ്

Related posts

തൃശൂരിൽ 165 ബസുകൾക്ക് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്

Editor

വീട് കയറി ആക്രമണം നടത്തിയ ഗുണ്ടാത്തലവനും കൂട്ടാളികളും പിടിയിൽ

Gayathry Gireesan

കാറുമായി കൂട്ടിയിടിച്ച് കെഎസ്ആർടിസി ബസ് മറിഞ്ഞു: നിരവധി പേർക്ക് പരിക്ക്

Akhil

Leave a Comment