India Kerala News latest news must read

ബഹ്‌റൈൻ പ്രതിഭ മനാമ യൂണിറ്റിന്റെ നേതൃത്വത്തിൽ വനിതാ സംഗമവും പാരന്റിംഗ് ക്ലാസും

ബഹ്‌റൈൻ പ്രതിഭ മനാമ യൂണിറ്റിന്റെ നേതൃത്വത്തിൽ യൂണിറ്റിലെ വനിതകളുടെ സംഗമവും പാരന്റിംഗ് ക്ലാസും പ്രതിഭ ഹാളിൽ വെച്ച് സംഘടിപ്പിച്ചു.

ദീപ്തി രാജേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ അശ്വിനി സജിത് അധ്യക്ഷയായിരുന്നു. പ്രശസ്ത കൗൺസിലിങ് സൈക്കോളജിസ്റ്റും പിജിഫ് ന്റെ ജനറൽ സെക്രട്ടറിയുമായ വിമല ട്രീസ തോമസ് പാരന്റ്റിങ് ക്ലാസെടുത്തു.

ചടങ്ങിൽ ബഹ്‌റൈൻ പ്രതിഭ വനിതാ വേദി സെക്രട്ടറി റീഗ പ്രദീപ്, മേഖല വനിതവേദി ചാർജുള്ള സഖാവ് സുജിത രാജൻ, ബഹ്‌റൈൻ പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പത്തേരി എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.

വളരെ മികച്ച രീതിയിലുള്ള ക്ലാസ് എടുത്ത വിമല തോമസ്സിനുള്ള ഉപഹാരം റീഗ പ്രതീപ് കൈമാറി. ഡോ :ഹേന മുരളികൃഷ്ണൻ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

ALSO READ:പിഴത്തുക അടയ്ക്കില്ല; നിയമപരമായി നേരിടും; ഗതാഗത വകുപ്പിനെതിരെ ആഢംബര ബസ് ഉടമകള്‍

Related posts

സോൾട്ട് ആന്റ് പെപ്പറിലൂടെ ശ്രദ്ധേയനായ നടൻ കേളു അന്തരിച്ചു

Editor

വിഴിഞ്ഞം ഇന്റര്‍നാഷനല്‍ സീപോര്‍ട്ട് ; പേരും ലോഗോയും പ്രകാശനം ചെയ്ത് മുഖ്യമന്ത്രി. ഒക്ടോബർ നാലിന് ആദ്യ കപ്പൽ .

Akhil

കരിപ്പൂരിൽ വൻ സ്വർണവേട്ട: മൂന്നു കോടി രൂപയുടെ സ്വര്‍ണം പിടികൂടി.

Sree

Leave a Comment