latest news must read National News thiruvananthapuram

വീട്ടുകാരെ മയക്കികിടത്തി മോഷണം നടത്തി നേപ്പാൾ സ്വദേശിനി; സംഭവം വർക്കലയിൽ

തിരുവനന്തപുരം വർക്കലയിൽ വീട്ടുകാരെ മയക്കികിടത്തി മോഷണം. വീട്ടുജോലിക്കാരിയായ നേപ്പാൾ സ്വദേശിനി ഭക്ഷണത്തിൽ ലഹരി കലർത്തി നൽകുകയായിരുന്നുവെന്ന് അയിരൂർ പൊലീസ് പറയുന്നു.

വീട്ടുടമ ശ്രീദേവി അമ്മ, മരുമകൾ ദീപ,ഹോം നഴ്സായ സിന്ധു എന്നിവർ ആശുപത്രിയിൽ.

സംഭവം നടന്നത് ചൊവ്വാഴ്ച രാത്രിയിലാണ്. പിന്നിൽ അഞ്ചംഗ സംഘം എന്നും പൊലീസ് വ്യക്തമാക്കി.

രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബന്ധുക്കൾ വീട്ടിലെത്തുമ്പോൾ മൂന്ന് പേരും ബോധരഹിതരയരുന്നു.

നാട്ടുകാർ സ്ഥലത്ത് നടത്തിയ പരിശോധനയിൽ ഇന്നലെ രാത്രി ഒരാളെ പിടികൂടി. സ്വർണ്ണവും പണവുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്.

ഇന്ന് രാവിലെ സമീപത്ത് ഒളിച്ചിരുന്ന മറ്റൊരാളെയും നാട്ടുകാർ പിടികൂടി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ:വികാരങ്ങളുടെ ഋതുഭേദങ്ങളെ മറ്റാര്‍ക്ക് ഇതുപോലെ പകര്‍ത്താനാകും? ഓര്‍മകളില്‍ പി പത്മരാജന്‍

Related posts

മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ: 4 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

Akhil

ജയിൽ വിഭവങ്ങളുടെ വില വർധിപ്പിച്ചു; ബൺ മുതൽ ബിരിയാണി റൈസ് വരെയുള്ള വിഭവങ്ങൾക്ക് വിലകൂട്ടി

Akhil

ബെംഗളൂരു, മൈസൂരു അധിക സര്‍വീസ്; ദീപാവലിക്ക് സ്പെഷ്യല്‍ സർവീസുമായി കെഎസ്ആർടിസി

Akhil

Leave a Comment