മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
death Kerala News latest news must read

മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

മുതലപ്പൊഴിയില്‍ പുലര്‍ച്ചെ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മത്സ്യത്തൊഴിലാളി മരിച്ചു. പുതുക്കുറിച്ചി സ്വദേശി ജോണ്‍ ആണ് മരിച്ചത്.

50 വയസായിരുന്നു. പുലര്‍ച്ചെ 3.30ഓടെയാണ് മത്സ്യബന്ധനത്തിനുപോയ വള്ളം മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന മറ്റ് 5 പേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു.

കാണാതായ ജോണിനായി മത്സ്യത്തൊഴിലാളികളും തീരദേശ പൊലീസും തെരച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി.

മുതലപ്പൊഴിയില്‍ വള്ളംമറിയുന്ന സംഭവങ്ങള്‍ പതിവാകുന്നതില്‍ മത്സ്യത്തൊഴിലാളികള്‍ ആശങ്കയിലാണ്. കടല്‍ പ്രക്ഷുബ്ദമായതാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

For more details: visit our website

Related posts

നവകേരള സദസിന് മാവോയിസ്റ്റ് ഭീഷണി

Akhil

ഇരിങ്ങാലക്കുട PWD റസ്റ്റ് ഹൗസിൽ ഗാന്ധിപ്രതിമ വൃത്തിയാക്കി എൻ.സി.സി. കേഡറ്റുകൾ

Gayathry Gireesan

കരുവന്നൂർ പാലത്തിൽ നിന്നും യുവതി പുഴയിലേക്ക് ചാടി

Akhil

Leave a Comment