latest news must read trending news World News

തീവ്രവാദ ബന്ധമുണ്ടെന്ന് സംശയം: അയോധ്യയിൽ 3 പേരെ പിടികൂടി

രാമക്ഷേത്ര പ്രാൺ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി 3 പേരെ ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേന കസ്റ്റഡിയിലെടുത്തു.

ഇന്നലെ അയോധ്യ ജില്ലയിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പിടിയിലായവർക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്നു.

അയോധയിൽ നടത്തിയ പരിശോധനയിൽ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് സംശയാസ്പദമായ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായി ഉത്തർപ്രദേശ് സ്‌പെഷ്യൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ്, പ്രശാന്ത് കുമാർ അറിയിച്ചു.

പിടിയിലായവരെ ചോദ്യം ചെയ്തു വരികയാണ്. തീവ്രവാദ സംഘടനയുമായി ഇവർക്കുള്ള ബന്ധം നിലവിൽ കണ്ടെത്താനായിട്ടില്ലെന്നും ഡിജിപി.

ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് മുന്നോടിയായി കനത്ത സുരക്ഷയാണ് അയോധ്യയിൽ ഒരുക്കിയിരിക്കുന്നത്. പൊലീസ് പരിശോധനയും, ഡ്രോണുകൾ വഴിയുള്ള നിരീക്ഷണം ശക്തമാക്കി.

നൈറ്റ് വിഷൻ ഉപകരണങ്ങൾ , സിസിടിവി ക്യാമറകൾ തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നഗരത്തിലുടനീളമുള്ള പ്രവർത്തനങ്ങൾ സർക്കാർ നിരീക്ഷിക്കുന്നുണ്ട്.

ജനവരി 22-ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിൽ പ്രമുഖരും സമൂഹത്തിന്റെ നാനാതുറകളിലുള്ളവരും പങ്കെടുക്കും. ഒരുക്കങ്ങൾ തകൃതിയായി നടന്നുവരികയാണ്.

ALSO READ:ഗുജറാത്തിലെ ബോട്ട് അപകടം; മരണം 14 ആയി, മരിച്ചവരിൽ 12 കുട്ടികളും രണ്ട് അധ്യാപകരും

Related posts

ഒറ്റപ്പാലം നഗരസഭയിൽ കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി

Gayathry Gireesan

സിനിമ താരങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ജാഗ്രത; ഹാക്കർമാർ അരങ്ങുവാഴുന്നതായി പൊലീസ്, ജാഗ്രത മുന്നറിയിപ്പ്

Akhil

കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചു; എട്ടു പേ‍ർക്ക് പരുക്ക്

Akhil

Leave a Comment