Kerala News latest news must read National News Trending Now

ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ കെ.എസ് പ്രവീണ്‍ കുമാര്‍ അന്തരിച്ചു


ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ കെ എസ് പ്രവീണ്‍ കുമാര്‍ അന്തരിച്ചു. 47 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരണം സംഭവിച്ചു. നിലവില്‍ ദേശാഭിമാനി തൃശൂര്‍ യൂണിറ്റിലെ ഫോട്ടോഗ്രാഫര്‍ ആയിരുന്നു.

ജി വി രാജ സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട് കെ എസ് പ്രവീണ്‍ കുമാര്‍. പിതാവ് പരേതനായ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, മാതാവ്: സുപ്രഭ. ഭാര്യ: ഡോ.രത്‌നകുമാരി, മക്കള്‍: പാര്‍വതി, അശ്വതി.

സംസ്‌കാരം നാളെ പതിനൊന്ന് മണിക്ക് മേപ്പയൂരിലെ വീട്ടുവളപ്പില്‍ നടക്കും.

Related posts

നികുതിയടവ് വൈകി; അദാനി വിൽമർ കമ്പനിയിൽ റെയ്ഡ്

Sree

ടി20 ലോകകപ്പിന് സഞ്ജു സാംസണും! രാഹുല്‍ പുറത്ത്, ശിവം ദുബെയും ടീമില്‍; പതിനഞ്ചംഗ ടീമിനെ അറിയാം

Akhil

മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം അന്തരിച്ചു

Akhil

Leave a Comment