Kerala News latest news must read Trending Now

“ഇസ്കോൺ കൊടും വഞ്ചകർ, പശുക്കളെ കശാപ്പുകാർക്ക് വിൽക്കുന്നു”; കൃഷ്ണഭക്ത സംഘടനക്കെതിരെ മനേക ഗാന്ധി

ലോകത്തെ പ്രമുഖ കൃഷ്ണ ഭക്ത സംഘടനയായ ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നസിനെതിരെ (ഇസ്‌കോൺ) ഗുരുതര ആരോപണവുമായി ബിജെപി എംപി മേനക ഗാന്ധി. രാജ്യത്തെ കൊടും വഞ്ചകരാണ് ഇസ്‌കോണ്‍. ഇവർ പശുക്കളെ ഗോശാലകളിൽ നിന്ന് കശാപ്പുകാർക്ക് വിൽക്കുന്നുവെന്നും മുൻ കേന്ദ്രമന്ത്രി ആരോപിച്ചു. അതേസമയം മനേക ഗാന്ധിയുടെ ആരോപണങ്ങൾ ഇസ്‌കോൺ തള്ളി.

‘ഇസ്‌കോൺ ഗോശാലകൾ സ്ഥാപിക്കുകയും അതിനായി ഭൂമികളുടെ രൂപത്തിൽ ഗവൺമെന്റിൽ നിന്ന് പരിധിയില്ലാത്ത ആനുകൂല്യങ്ങൾ നേടുകയും ചെയ്യുന്നു. അടുത്തിടെ ഞാൻ അവരുടെ അനന്ത്പൂർ ഗൗശാല (ആന്ധ്രപ്രദേശിലെ) സന്ദർശിച്ചു, അവിടെ ഒരു പശുവിനെപ്പോലും നല്ലനിലയിൽ കണ്ടില്ല. ഗൗശാലയിൽ പശുക്കുട്ടികൾ ഇല്ലായിരുന്നു, അതിനർത്ഥം അവയെല്ലാം വിറ്റുപോയി എന്നാണ്’ – ഇസ്‌കോണിനെ വിമർശിക്കുന്ന മനേകാ ഗാന്ധി ഒരു വീഡിയോയിൽ പറയുന്നു.

ഇസ്‌കോണ്‍ പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുകയാണ്. ഇതൊക്കെ ചെയ്തിട്ട് ‘ഹരേ രാമ ഹരേ കൃഷ്ണ’ എന്ന് ഉരുവിട്ട് റോഡിൽ അലയുന്നവരാണിവർ. എന്നിട്ട് അവര്‍ പറയുന്നു അവരുടെ ജീവിതം മുഴുവന്‍ പാലുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന്. ഇവര്‍ കശാപ്പുകാര്‍ക്ക് വിറ്റ അത്രയും കന്നുകാലികളെ മറ്റാരും വിറ്റു കാണില്ല’ – മേനക ഗാന്ധി കുറ്റപ്പെടുത്തി. അതേസമയം മനേക ഗാന്ധിയുടെ ആരോപണങ്ങൾ ഇസ്‌കോൺ നിഷേധിച്ചു. പശുക്കളെയും കാളകളെയും സംരക്ഷിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. അവയെ കശാപ്പുകാര്‍ക്ക് വിറ്റിട്ടില്ലെന്ന് ദേശീയ വക്താവ് യുധിഷ്ഠിര്‍ ഗോവിന്ദ പറഞ്ഞു.

ALSO READ:ലോണ്‍ ആപ്പ് കെണികളെ കണ്ടെത്താന്‍ കേന്ദ്രസഹായം തേടി കേരള പൊലീസ്; സൈബര്‍ വിഭാഗത്തിന് കത്തയച്ചു

Related posts

ഗർഭി​ണി​ക്ക് ര​ക്തം​ ​മാ​റി​ നൽകി​, 2​ ​ഡോ​ക്ട​ർ​മാ​രെ​ ​പി​രി​ച്ചു​വി​ട്ടു

Gayathry Gireesan

തൃശ്ശൂരിൽ ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

Akhil

കള്ളക്കടൽ പ്രതിഭാസം; കേരളതീരത്ത് ഇന്നും നാളെയും കടലാക്രമണത്തിന് സാധ്യത

Akhil

Leave a Comment