Kerala News latest news must read Trending Now

എഐ ക്യാമറ ആദ്യ ഗഡു കെൽട്രോണിന് നൽകണം; സംസ്ഥാന സർക്കാരിന് അനുമതി നൽകി ഹൈക്കോടതി

എ ഐ ക്യാമറ വിഷയം ഹൈക്കോടതിൽ. കെൽട്രോണിന് ആദ്യ ഗഡു നൽകാൻ അനുമതി നൽകി ഹൈക്കോടതി. ആദ്യ ഗഡുവായ 11.75 കോടി കെൽട്രോണിന് നൽകാൻ സർക്കാരിന് കോടതിയുടെ അനുമതി.(ai camera deal hc grants permission to pay)

ഇടക്കാല ഉത്തരവ് പുതുക്കിയാണ് ഹൈക്കോടതി നിലപാടെടുത്തത്. ജൂൺ 23 മുതൽ എ ഐ ക്യാമറ പ്രവർത്തനം തുടങ്ങിയെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.ഇതിന്റെ അടിസ്ഥാനത്തിലാണ് പണം നൽകാൻ കോടതി അനുമതി നൽകിയത്.എ ഐ ക്യാമാറ സ്ഥാപിച്ചതിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാക്കൾ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിൽ ഉളളത്.

എ ഐ ക്യാമറ സ്ഥാപിക്കുന്നതിൽ അഴിമതി ആരോപണം ഉയർന്നതോടെയാണ് കരാറുകാർക്ക് പണം കൈമാറുന്നത് ഹൈക്കോടതി തട‌‌ഞ്ഞത്. ഈ ഉത്തരവാണ് ഇന്ന് ഹൈക്കോടതി പുതുക്കിയത്. ജൂൺ 23 മുതൽ സംസ്ഥാനത്തെ റോഡുകളിൽ ക്യാമറകൾ പ്രവർത്തന സജ്ജമാണെന്നും അപകട – മരണ നിരക്കുകൾ കുറഞ്ഞിട്ടുണ്ടെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

ALSO READ:Unni Mukundan | ‘ഞാനൊരു കല്യാണം കഴിച്ചാൽപ്പിന്നെ ഇങ്ങനെ പറയാൻ പറ്റില്ല’; രഞ്ജിത്ത് ശങ്കറിന് ഉണ്ണി മുകുന്ദന്റെ തഗ് മറുപടി

Related posts

ചാമ്പ്യൻസ് ലീഗിൽ ഇന്ന് വമ്പന്മാരുടെ പോരാട്ടം; ലിവർപൂൾ റയൽ മാഡ്രിഡിനെതിരെ

Sree

സംസ്ഥാനത്ത് വിഷുച്ചന്തകൾ ഇന്ന് ആരംഭിക്കും

Akhil

തലയിലെ ഹെൽമെറ്റിനുള്ളിൽ അണലിയുമായി യുവാവ് യാത്ര ചെയ്തത് രണ്ടുമണിക്കൂറിലേറെ സമയം

Akhil

Leave a Comment