India Kerala News latest news must read

സ്വന്തമായി വാഹനമില്ല,കയ്യിൽ 15000 രൂപ, പേരിൽ 243 കേസ്; കെ സുരേന്ദ്രന്റെ പത്രിക വിവരങ്ങൾ

വയനാട്ടിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ ആസ്തി രേഖകൾ വ്യക്തമാക്കുന്ന നാമനിര്‍ദേശ പത്രികയിലെ വിവരങ്ങൾ പുറത്ത്.

സ്വത്ത് വിവരങ്ങളുടെ കണക്കിൽ കെ സുരേന്ദ്രന് സ്വന്തമായി വാഹനം ഇല്ല. ആകെ എട്ട് ഗ്രാം സ്വർണം മാത്രമാണ് കയ്യിലുള്ളത്.

കെ സുരേന്ദ്രന്റെ പേരിൽ 243 കേസുകളാണ് നിലവിലുള്ളത്. അതിൽ ഒരെണ്ണം വയനാട്ടിൽ രജിസ്റ്റര്‍ ചെയ്തതാണ്. സുൽത്താൻ ബത്തേരി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോഴക്കേസാണത്.

ഭാര്യയ്ക്ക് 32 ഗ്രാം സ്വർണമുണ്ടെന്നും നൽകിയ വിവരങ്ങളിൽ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ കൈവശം ആകെ 15,000 രൂപ മാത്രമാണ് ഉള്ളത്.

രണ്ടു ബാങ്ക് അക്കൌണ്ടുകളിലായി 77,669 രൂപയുമുണ്ട്. ഇതിന് പുറമെ ജന്മഭൂമിയുടെ 10 ഷെയറുകളും ഉണ്ടെന്ന് നാമനിര്‍ദേശ പത്രിക.

ALSO READ:കണ്ണൂരില്‍ ബോംബ് നിര്‍മിക്കുന്നതിനിടെ രണ്ടുപേര്‍ക്ക് പരുക്ക്; ഒരാളുടെ കൈപ്പത്തി പൂര്‍ണമായി തകര്‍ന്നു

Related posts

‘വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് നിലനില്പിനായുള്ള പോരാട്ടം’; പ്രാദേശിക നേതാക്കൾക്ക് മുന്നറിയിപ്പുമായി കെ സുധാകരൻ

Akhil

മഴ ദുരിതം ; വീടുകളിലേക്ക് മടങ്ങാനാകാതെ ആളുകൾ

Gayathry Gireesan

ഓട്ടോയില്‍ വിദ്യാര്‍ത്ഥികളുമായി മടങ്ങുന്നതിനിടെ ഡ്രൈവര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞവീണ് മരിച്ചു

Akhil

Leave a Comment