Kerala News latest news must read Trending Now

മേൽക്കൂര ഇല്ലാത്ത വീട്ടിൽ ഒറ്റപ്പെട്ട ജീവിതം; ദുരിതം പേറി 75കാരി; സ്വപ്നം സാക്ഷാത്കരിച്ച് ഉണ്ണി മുകുന്ദൻ


കുതിരാനിൽ മേൽക്കൂര ഇല്ലാത്ത വീട്ടിൽ ഒറ്റപ്പെട്ട ജീവിതം നയിക്കുകയായിരുന്ന 75-കാരി അന്നക്കുട്ടിക്ക് സഹായഹസ്തവുമായി നടൻ ഉണ്ണി മുകുന്ദൻ.

സ്വന്തമായി അടച്ചുറപ്പുള്ളൊരു വീട് എന്ന അന്നമ്മയുടെ സ്വപ്നമാണ് ഉണ്ണി മുകുന്ദൻ സാക്ഷാത്കരിച്ചത്.2018ലെ പ്രളയത്തിലാണ് അന്നക്കുട്ടിയുടെ വീട് തകർന്നത്.

വന്യമൃഗങ്ങൾ ധാരാളമുള്ള കുതിരാനിലെ മേൽക്കൂര ഇല്ലാത്ത വീട്ടിൽ ഒറ്റപ്പെട്ട ജീവിതം നയിക്കുകയായിയുന്നു 75 കാരി അന്നക്കുട്ടി.

അഞ്ചുവർഷമായി ഈ ദുരന്തജീവിതം തുടരുകയാണെന്ന വാർത്ത ഉണ്ണിമുകുന്ദൻ മാധ്യമങ്ങൾ വഴിയാണ് അറിഞ്ഞത്. പുതിയ വീടിന്റെ താക്കോൽ തൃശൂർ കുതിരാനിലെ വീട്ടിൽ വച്ച് ഒക്ടോബർ 29-ന് വൈകിട്ട് 4.30 ന് ഉണ്ണി മുകുന്ദൻ അന്നക്കുട്ടിക്ക് കൈമാറി.

പുതിയ വീടിനായി സർക്കാരിൽ നിന്നും നാല് ലക്ഷം അനുവദിച്ചിരുന്നെങ്കിലും പണം കൈക്കലാക്കി കരാറുകാരൻ പണി പാതിവഴിയിൽ ഉപേക്ഷിച്ചു പോയി.

ഇതോടുകൂടി അന്നക്കുട്ടിയുടെ ജീവിതം പൂർണമായും ദുരിതത്തിൽ ആയി. ഉണ്ണി മുകുന്ദന്റെ പിതാവ് മുകുന്ദൻ, കമ്പനി സി ഒ ജയൻ മഠത്തിൽ എന്നിവർ സ്ഥലത്തെത്തി അന്നക്കുട്ടിക്ക് സ്വന്തം വീട് എന്ന ഉറപ്പ് നൽകി.

വീട് വെക്കുന്നതിനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു. മേൽക്കൂര നിർമിക്കുന്നതിന് പുറമെ നിലവിലെ വീട് പൂർണമായും ഉറപ്പുള്ളതാക്കി വാതിലുകളും ജനലുകളും സ്ഥാപിച്ചു. നിലം പൂർണ്ണമായും ടൈൽ വിരിച്ചതാക്കി.

ALSO READ:ഐഎൻടിയുസി ഓഫീസിനു നേരെ ആക്രമണം

Related posts

ഹർത്താൽ ദിനത്തിൽ തളിപ്പറമ്പിലെ കടയുടമയെ ഭീഷണിപ്പെടുത്തിയ കേസ്; മുഖ്യ പ്രതികൾ അറസ്റ്റിൽ

Editor

നടൻ മാമുക്കോയ അന്തരിച്ചു

Clinton

മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസില്‍ വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

Akhil

Leave a Comment