Kerala News latest news Trending Now World News

യുഎഇയെ മറികടന്നു; 2024 ടി-20 ലോകകപ്പിലേക്ക് യോഗ്യത നേടി നേപ്പാൾ

2024 ടി-20 ലോകകപ്പിലേക്ക് യോഗ്യത നേടി നേപ്പാൾ. ഏഷ്യാ ക്വാളിഫയർ സെമിഫൈനലിൽ യുഎഇയെ എട്ടുവിക്കറ്റിന് തകർത്താണ് നേപ്പാളിൻ്റെ നേട്ടം.

വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായാണ് അടുത്ത വർഷം ടി-20 ലോകകപ്പ് നടക്കുക.

ആദ്യം ബാറ്റ് ചെയ്ത യുഎഇ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 134 റൺസ് നേടി. 64 റൺസ് നേടിയ വൃത്യ അരവിന്ദാണ് യുഎഇയുടെ ടോപ്പ് സ്കോറർ. നേപ്പാളിനായി കുശാൽ മല്ല 3 വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ 51 പന്തിൽ 64 റൺസ് നേടിയ ആസിഫ് ഷെയ്ഖും 20 പന്തിൽ 34 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് പൗഡലും ചേർന്ന് നേപ്പാളിനെ അനായാസ വിജയത്തിലെത്തിക്കുകയായിരുന്നു. ഇരുവരും നോട്ടൗട്ടാണ്.

ALSO READ:മഞ്ചേരി സ്വദേശിയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമം; നാലുപേർ അറസ്റ്റിൽ

Related posts

മകരവിളക്ക് ഇന്ന്; ദര്‍ശണപുണ്യം തേടി ഭക്തര്‍

Akhil

ബിജെപി നേതാവ് പി പി മുകുന്ദന്‍ അന്തരിച്ചു

Akhil

ചൈൽഡ് ഹെൽപ് ലൈൻ നമ്പർ ഇനി 112-ൽ വിളിക്കണം

Sree

Leave a Comment