India Kerala News latest news must read

ഇന്ന് ഏപ്രിൽ ഒന്ന്; എങ്ങനെയാണ് വിഡ്ഢി ദിനം ഉണ്ടായത് ?

ഇന്ന് ഏപ്രിൽ ഒന്നാണ്. പറ്റിക്കാനും പറ്റിക്കപ്പെടാനും ഒരു ദിവസം. അതാണ് ഏപ്രിൽ ഫൂൾ ദിനം.

അന്താരാഷ്ട്ര മാധ്യമമായ ബി ബി സി പോലും ഈ ദിവസം ചില വ്യാജവാർത്തകൾ സംപ്രേക്ഷണം ചെയ്ത് പ്രേക്ഷകരെ വിഡ്ഢികളാക്കിയ ചരിത്രമുണ്ട്. കാണാം ഏപ്രിൽ ഫൂൾ വിശേഷങ്ങൾ.

സമൂഹ മാധ്യമങ്ങളിൽ വ്യാജവാർത്തകളുടെ പ്രളയകാലമാണിത്. സത്യമറിയാൻ ആളുകൾ വിശ്വാസയോഗ്യമായ മാധ്യമങ്ങളെയാണ് ആശ്രയിക്കാറ്.

പക്ഷേ 1957ലെ ഏപ്രിൽ ഫൂൾ ദിനത്തിൽ ബി ബി സി സ്‌പെഗാറ്റി വിളയുന്ന തെക്കൻ സ്വിറ്റ്‌സർലണ്ടിലെ ഒരു മരത്തെപ്പറ്റി ആധികാരികമെന്നോണം ഒരു റിപ്പോർട്ട് നൽകി.

ഇറ്റാലിയൻ ഭക്ഷണമായ സ്‌പെഗാറ്റിപ്പെറ്റി ബ്രിട്ടീഷുകാർക്ക് അത്ര അറിവില്ലാത്ത സമയത്തായിരുന്നു സംപ്രേക്ഷണം.

ഗോതമ്പുപൊടി ഉപയോഗിച്ചുണ്ടാക്കുന്ന നൂഡിൽസ് പോലൊരു വസ്തുവാണ് സ്‌പെഗാറ്റിയെന്നറിയാതെ, മരത്തിൽ വിളയുന്ന സ്‌പെഗാറ്റികളെപ്പറ്റി അമ്പരന്നിരുന്ന് ബ്രിട്ടീഷുകാർ റിപ്പോർട്ട് കണ്ടു.

മരം വളർത്തുന്നതിനെപ്പറ്റി അറിയാൻ പലരും ബിബിസി ഓഫീസിലേക്ക് ഫോൺ ചെയ്തു. 2008ൽ പറക്കുന്ന പെൻഗ്വിനുകളെപ്പറ്റിയുള്ള വാർത്തയും ഏപ്രിൽ ഫൂൾ ദിനത്തിൽ ബിബിസി സംപ്രേക്ഷണം ചെയ്തിരുന്നു.

കുസൃതിയ്ക്കായി ചെയ്ത ഈ വാർത്തകൾ വിമർശനത്തിന് വിധേയമാകുകയും ചെയ്തിരുന്നു.

Related posts

ഇന്ത്യ-യു.എസ്‌ ബന്ധം ചന്ദ്രനിലേക്കും അതിനപ്പുറത്തേക്കും പോകും: ജയശങ്കർ

Gayathry Gireesan

കത്തെഴുതിവെച്ച ശേഷം വീട് വീട്ടിറങ്ങി; കാട്ടാക്കടയിൽ 13 കാരനായി അന്വേഷണം

Akhil

മന്ത്രി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസിൽ ഇടിച്ചുണ്ടായ അപകടം; പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി

Akhil

Leave a Comment