Attack death latest news must read

പ്രണയ ബന്ധത്തിൽ നിന്നും പിന്മാറി: യുവാവ് കാമുകിയെ കോടാലി കൊണ്ട് വെട്ടിക്കൊന്നു

പ്രണയ ബന്ധത്തിൽ നിന്നും പിന്മാറിയ കാമുകിയെ യുവാവ് വെട്ടിക്കൊന്നു. കോടാലി ഉപയോഗിച്ചായിരുന്നു ആക്രമണം.

മാതാപിതാക്കൾ ഉറപ്പിച്ച കല്യാണത്തിന് പെൺകുട്ടി സമ്മതിച്ചതാണ് യുവാവിനെ ചൊടിപ്പിച്ചത്. തെലങ്കാനയിലെ നിർമൽ ജില്ലയിലാണ് സംഭവം.

ജില്ലയിലെ ഖാനാപൂർ പട്ടണത്തിൽ വ്യാഴാഴ്ചയാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. ഉച്ചയ്ക്ക് 1.30 ഓടെ തയ്യൽ സ്ഥാപനത്തിൽ നിന്ന് സഹോദരിയോടൊപ്പം വരികയായിരുന്ന അലഖ്യ എന്ന യുവതിയെ കാമുകൻ ജുകാന്തി ശ്രീകാന്ത് കോടാലി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

അലേഖ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആക്രമണത്തിൽ യുവതിയുടെ സഹോദരിക്കും പരിക്കേറ്റിട്ടുണ്ട്.

അലഖ്യയും ശ്രീകാന്തും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ പിന്നീട് മറ്റൊരു യുവാവുമായി വീട്ടുകാർ ഉറപ്പിച്ച കല്യാണത്തിന് അലഖ്യ തയ്യാറായി.

ഇതോടെ ശ്രീകാന്തിനെ അലഖ്യ ഒഴിവാക്കുകയായിരുന്നു.

ഇതിൽ പ്രകോപിതനായ ശ്രീകാന്ത് അലേഖയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട ശ്രീകാന്ത് ഒളിവിലാണ്.

ALSO READ:കടലിൽ കുളിക്കാനിറങ്ങിയ 16കാരനെ കാണാതായി

Related posts

വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില കൂട്ടി; സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്

Gayathry Gireesan

കൊടുങ്ങല്ലൂരിലെ ശൃംഗപുരത്ത് വ്യാപാര സ്ഥാപനത്തിന് നേരെ ആക്രമണം

Akhil

തിരുവനന്തപുരത്തെ മലയോര മേഖലയിൽ പെരുമ്പാമ്പ് ശല്യം രൂക്ഷം

Akhil

Leave a Comment