Kerala News latest news Trending Now

‘വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് നിലനില്പിനായുള്ള പോരാട്ടം’; പ്രാദേശിക നേതാക്കൾക്ക് മുന്നറിയിപ്പുമായി കെ സുധാകരൻ

പ്രാദേശിക നേതാക്കൾക്ക് മുന്നറിയിപ്പുമായി കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കോൺഗ്രസിൻ്റെ നിലനിൽപ്പിനായുള്ള പോരാട്ടമാണ്. കോൺഗ്രസ് സംഘടന വേണ്ടത്ര സജ്ജമല്ല. മാറാൻ തയ്യാറാവണമെന്നും സുധാകരൻ പറഞ്ഞു.

എത്ര ബൂത്ത് കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ടെന്ന് നേതാക്കൾ വിലയിരുത്തണം. ഗ്രൂപ്പ്, ജാതി എന്നിവയടക്കം പല പേരുകളിൽ തമ്മിലടിക്കുന്നു. മണ്ഡലം കമ്മിറ്റികൾ പലയിടത്തും നിഷ്ക്രിയം.

പ്രവർത്തിക്കാത്ത കമ്മറ്റികൾ പിരിച്ചുവിടും. മാറാനും തിരുത്താനും തയ്യാറാകണം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ കോൺഗ്രസിന് മഹായുദ്ധമാണ്. കൃത്യമായ സേനാ വിന്യാസമില്ലെങ്കിലും യുദ്ധമുഖത്ത് നിൽക്കാൻ കഴിയായില്ല.

ചിതറിയ സൈന്യമെങ്കിൽ പിന്തിഞ്ഞോടേണ്ടി വരും. ചിട്ടയായ പ്രവർത്തനം അനിവാര്യമാണ്. എല്ലായിടത്തും ബൂത്ത് കമ്മിറ്റികൾ രൂപീകരിക്കണം.

നന്നായി പ്രവർത്തിച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പെന്ന് നൽകിയ അദ്ദേഹം സ്വന്തം നേതാക്കളുടെ മുഖം തകർക്കാൻ സമൂഹമാധ്യമങ്ങളെ ചിലർ ഉപയോഗിക്കുന്നു എന്നും വിമർശിച്ചു.

ALSO READ:ബസിന് മുന്നില്‍ സ്‌കൂട്ടറുമായി യുവാവിന്റെ അഭ്യാസപ്രകടനം; കേസെടുത്ത് കോഴിക്കോട് പൊലീസ്

Related posts

രാജ്യത്ത് ലഹരിമരുന്ന് വിതരണം ചെയ്യുന്നതിന് പിന്നിൽ തീവ്രവാദ സംഘടനകൾ: സുരേഷ് ഗോപി

Editor

മൃതദേഹം തിരിച്ചറിഞ്ഞു: മഹാരാഷ്ട്രയിൽ മരിച്ചത് കണ്ടശാങ്കടവ് സ്വദേശി ജേക്കബ്.

Sree

വീണ്ടും സിക വൈറസ് ഭീഷണി; തലശേരി കോടതിയിൽ സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്

Akhil

Leave a Comment