KOCHI latest news must read National News

ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ

രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും.

വൈകിട്ട് 6.30ന് നെടുമ്പാശ്ശേരിയിലെത്തുന്ന മോദി ഹെലികോപ്ടറിൽ കൊച്ചിയിലെ സൗത്ത് നേവൽ സ്റ്റേഷനിലെത്തും. തുടർന്ന് കാറിൽ മഹാരാജാസ് ഗ്രൗണ്ട് ജംഗ്ഷനിലേക്ക്. അവിടെ നിന്ന് തുറന്ന വാഹനത്തിൽ എറണാകുളം ഗസ്റ്റ് ഹൗസിലേക്ക് റോഡ് ഷോ നടത്തും.

വൈകിട്ട് ഏഴു മണിക്കാണ് മോദിയുടെ റോഡ് ഷോ ആരംഭിക്കുന്നത്.

നാളെ രാവിലെ ആറരയോടെ അദ്ദേഹം നാവിക വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിൽ ഗുരുവായൂരിലേക്ക് പോകും. ക്ഷേത്ര ദർശനത്തിന് ശേഷം, സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കും.

ഗുരുവായൂരിൽ നിന്ന് തൃപ്രയാർ ശ്രീരാമക്ഷേത്രത്തിലേക്ക്. ക്ഷേത്ര ദർശനം കഴിഞ്ഞ് പതിനൊന്നു മണിക്കുശേഷം അവിടെ നിന്ന് എറണാകുളത്തേക്ക് മടങ്ങും. ഇതിന് ശേഷമാകും ഡൽഹിയിലേക്ക് മടങ്ങുക.

Related posts

വാട്ടർ മെട്രോയുടെ ടെർമിനൽ നിർമ്മാണത്തിൽ ക്രമക്കേട്; പൊലീസ് കേസെടുത്തു

Akhil

ജീവനക്കാരിയുടെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് അശ്ളീലമാക്കി പ്രചരിപ്പിച്ചു; വനിതാ ഫോറസ്റ്റ് സൂപ്രണ്ടിനെതിരെ നടപടി

Gayathry Gireesan

1500 രൂപയെ ചൊല്ലി തർക്കം; അയൽവാസി യുവാവിനെ കുത്തിക്കൊന്നു

Akhil

Leave a Comment