Kerala News latest news must read Trending Now

ബോളിവുഡ് നടി നുഷ്രത്ത് ബറൂച്ച ഇസ്രായേലിൽ കുടുങ്ങിക്കിടക്കുന്നു


ബോളിവുഡ് നടി നുഷ്രത്ത് ബറൂച്ച ഇസ്രായേലിൽ കുടുങ്ങിക്കിടക്കുന്നു. ഹൈഫ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ എത്തിയതാണ് നടി.

നിലവിൽ താരം സുരക്ഷിതയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ടെൽ അവീവ് വിമാനത്താവളത്തിൽ ഉണ്ടെന്നാണ് വിവരം.

2009 ലാണ് ആദ്യമായി നുശ്രഷ് അഭിനയരംഗത്തെത്തുന്നത്. കൽ കിസ്‌നേ ദേഖാ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് ലൗ സെക്‌സ് ഓർ ദോഖ, പ്യാർ ക പഞ്ച്‌നാമ, പ്യാർ കാ പഞ്ച്‌നാമ 2, തു ജൂട്ടി മേ മാക്കർ, എന്നിങ്ങനെ നിരവധി സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.

ഇസ്രായേലും പലസ്തീനുമായുള്ള യുദ്ധം പൊട്ടിപ്പുറപ്പെടുന്നത് ഇന്നലെയാണ്. ആക്രമണത്തിൽ മരണസംഖ്യ ഉയരുകയാണ്. ഹമാസ് ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 250 ആയി. 1100ലേറെ പേർക്ക് ആക്രമണങ്ങളിൽ പരുക്കേറ്റു. പലയിടത്തും ഏറ്റുമുട്ടൽ തുടരുകയാണ്. ഗാസയിൽ ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിൽ 230 പലസ്തീനികൾ കൊല്ലപ്പെട്ടു.

ALSO READ:അണ്ണാ ഒരേയൊരു തവണ കാരവൻ കാണിച്ചുതരുമോയെന്ന് കുട്ടികൾ; സന്തോഷത്തോടെ സ്വീകരിച്ച്‌ നടൻ സൂരി

Related posts

ലോകത്തിലെ ഏറ്റവും പ്രശസ്തമായ ലാൻഡ്മാർക്ക്; ബുർജ് ഖലീഫക്ക് പുതിയ റെക്കോർഡ്

Akhil

എറണാകുളത്ത് വിദ്യാർത്ഥികളുടെ കാർ അപകടത്തിൽപ്പെട്ടു; ഒരാൾ മരിച്ചു, 3 പേർക്ക് പരുക്ക്

Editor

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപണം: ഹോക്കി താരം വരുൺ കുമാറിനെതിരെ കേസ്

Akhil

Leave a Comment