Kerala News latest news must read National News Trending Now

അറബിക്കടലിൽ തേജ് ചുഴലിക്കാറ്റ് രൂപപ്പെട്ടു; ഇന്ത്യൻ തീരത്തിന് ഭീഷണിയില്ല


അറബിക്കടലിൽ തേജ് ചുഴലിക്കാറ്റ് രൂപപ്പെട്ടുയ ബുധനാഴ്ച രാവിലെയോടെ ഒമാൻ – യമൻ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്‌. തേജ് ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തിന് ഭീഷണിയില്ല.

അതേസമയം, സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മലയോര മേഖലയിൽ ജാഗ്രത തുടരണം.എന്നാൽ ഇന്നും നാളെയും ഒരു ജില്ലയിലും മഴമുന്നറിയിപ്പ് നൽകിയിട്ടില്ല. തിങ്കളാഴ്ച്ച മുതൽ മഴ ശക്തമായേക്കാനാണ് സാധ്യത.

കേരള – തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.

അടുത്ത 48 മണിക്കൂറിനുള്ളിൽ തുലാവർഷം തെക്കേ ഇന്ത്യക്കു മുകളിൽ എത്തിച്ചേരാൻ സാധ്യതയുണ്ട്.
തുലാവർഷത്തിന്റെ തുടക്കം ദുർബലമായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ALSO READ:വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: സമരത്തില്‍ നിന്ന് പിന്മാറി ഹര്‍ഷിന; കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് ആരോഗ്യമന്ത്രി

Related posts

2 മക്കൾ ചലനമറ്റ് കിടക്കുന്നത് കണ്ട് ബോധരഹിതനായി പിതാവ്……

Clinton

ജോലി വേണമെന്ന പ്ലക്കാർഡും പിടിച്ച് പൊരിവെയിലത്ത് നിന്ന യുവാവിന് ജോലി വാഗ്ദാനം ചെയ്തത് 50 കമ്പനികൾ…

Sree

സംസ്ഥാനത്ത് പരക്കെ മഴക്ക് സാധ്യത

Gayathry Gireesan

Leave a Comment