Kerala News latest news must read Trending Now

ബാബര്‍ അസമും ടീമും രാജിവച്ചൊഴിയണം; തെരുവില്‍ സമരത്തിനിറങ്ങുമെന്ന് പാകിസ്താൻ നായിക

പാകിസ്താന്റെ തോല്‍വിയോടെ പാക് നായിക സെഹര്‍ ഷെന്‍വാരിയുടെ എക്‌സ് (ട്വിറ്റര്‍) ഒരിക്കല്‍കൂടി ചര്‍ച്ചയാവുകയാണ്.

ഓസ്‌ട്രേലിയക്കെതിരെ തോറ്റപ്പോഴുള്ള പോസ്റ്റാണ് വീണ്ടും ചര്‍ച്ചയാകുന്നത്.

പാകിസ്താൻ ക്യാപ്റ്റന്‍ ബാബര്‍ അസമും ടീമും രാജിവച്ചൊഴിയണമെന്നാണ് ഷിന്‍വാരിയുടെ ആവശ്യം.

അങ്ങനെ സംഭവിച്ചില്ലെങ്കില്‍ തെരുവില്‍ സമരത്തിനിറങ്ങുമെന്നാണ് ഷിന്‍വാരി പറയുന്നത്.

ഏകദിന ലോകകപ്പില്‍ ആദ്യമായിട്ടാണ് അഫ്ഗാനിസ്ഥാന്‍, പാകിസ്താനെ തോല്‍പ്പിക്കുന്നത്. ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ എട്ട് വിക്കറ്റിന്റെ പരാജയമാണ് പാകിസ്താനുണ്ടായത്.

ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്താന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സ് അടിച്ചെടുത്തിരുന്നു.

74 റണ്‍സ് നേടിയ പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് ടോപ് സ്‌കോറര്‍. അബ്ദുള്ള ഷെഫീഖ് (58) തിളങ്ങി. ഷദാബ് ഖാന്‍ (40), ഇഫ്തിഖര്‍ അഹമ്മദ് (40) എന്നിവരുടെ സംഭാവന നിര്‍ണായകമായി. നൂര്‍ അഹമ്മദ് മൂന്ന് വിക്കറ്റെടുത്തിരുന്നു.

മറുപടി ബാറ്റിംഗില്‍ അഫ്ഗാനിസ്ഥാന്‍ 49 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇബ്രാഹിം സദ്രാന്‍ (87), റഹ്മാനുള്ള ഗുര്‍ബാസ് (65), റഹ്മത്ത് ഷാ (77), ഹഷ്മതുള്ള ഷഹീദി (48) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് അഫ്ഗാൻ വിജയത്തിലേക്ക് നയിച്ചത്.

ALSO READ:ഗാസയിലെ സമ്പൂര്‍ണ ഉപരോധം ഇസ്രയേലിന് തന്നെ തിരിച്ചടിയാകും; ഒബാമ

Related posts

കുളത്തൂപ്പുഴ വനമേഖലയിൽ കുടുങ്ങിയ 14 പേരെ രക്ഷപെടുത്തി

Gayathry Gireesan

സീതാറാം യെച്ചൂരിയുടെ വസതിയിൽ റെയ്‌ഡ്

Gayathry Gireesan

‘രാഷ്ട്രീയം കരിയറിനെ ബാധിക്കുന്നു’; ചിലര്‍ ഒപ്പം പ്രവര്‍ത്തിക്കുന്നില്ലെന്ന് പ്രകാശ് രാജ്

Editor

Leave a Comment