CM
Kerala News latest news must read Trending Now

ഐടി രംഗത്ത് നിക്ഷേപത്തിന് ഇനി മുഖ്യമന്ത്രിക്ക് 4 ഫെലോകൾ; ശമ്പളവും ആനുകൂല്യങ്ങളുമായി പ്രതിമാസം 2 ലക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് 4 ഐടി ഫെലോകളെ നിയമിക്കാൻ തീരുമാനം. ടാലന്റ്, അടിസ്ഥാന സൗകര്യവികസനവും നിക്ഷേപവും, ബ്രാൻഡിങ് ആൻഡ് മാർക്കറ്റിങ്, സ്റ്റാർട്ടപ്പുകളും എസ്എംഇകളും എന്നീ മേഖലകളിലായിരിക്കും നിയമനം. നിയമനം നടത്താൻ ടെക്നോപാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫ‍ീസറെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറക്കി.

ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് ഒരു ഐടി ഫെലോ ആണ് ഉണ്ടായിരുന്നത്. സ്വർണക്കടത്ത് കേസ് വന്നപ്പോൾ അദ്ദേഹത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതേത്തുടർന്ന് ഒഴിവാക്കി. മുമ്പ് ഒഴിവാക്കിയ ആളെ വീണ്ടും 4 ഐടി ഫെലോകളിൽ ഒരാളായി കൊണ്ടുവരാൻ ശ്രമം നടക്കുന്നതായും ആരോപണമുണ്ട്.

ALSO READ:ദർശനത്തിനെത്തിയ പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം; പൂജാരിക്ക് 5 വർഷം കഠിനതടവ്

സംസ്ഥാനത്തെ ഐ ടി രംഗത്തേക്ക് നിക്ഷേപം ആകർഷിക്കുന്നതിനായി ഈ മേഖലയിലെ വിദഗ്ധരെ ഉൾപ്പെടുത്തി രൂപീകരിച്ച ഹൈപവർ ഐ ടി കമ്മിറ്റിയെ സഹായിക്കുകയാണ് ഫെലോകളുടെ ചുമതല. കമ്മിറ്റിയുടെ തീരുമാനം അനുസരിച്ചാണ് ഫെലോകളെ നിയമിക്കുന്നതെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. ഇവർക്ക് ഓരോരുത്തർക്കും ശമ്പളവും ആനുകൂല്യങ്ങളും മറ്റുമായി മാസം 2 ലക്ഷത്തോളം രൂപ ലഭിക്കും എന്നാണ് വിവരം.

കേരള സർക്കാർ, ഐടി ഫെലോകൾ, മുഖ്യമന്ത്രി പിണറായി വിജയൻ, ഐടി മേഖല, സാമ്പത്തിക പ്രതിസന്ധി

Related posts

കുർബാനക്കിടെ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

Akhil

രാഹുൽ മാങ്കൂട്ടത്തിലിന് ഉപാധികളോടെ ജാമ്യം

Akhil

മലയാളിയായ സിമി നേതാവ് കാനഡയില്‍ അറസ്റ്റില്‍; മുലുന്ദ് സ്ഫോടന കേസിലെ പ്രതി

Akhil

Leave a Comment