GOLD Kerala News latest news must read

വീണ്ടും റെക്കോർഡിട്ട് സ്വർണവില; ഇന്ന് വർധിച്ചത് 680 രൂപ

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. ഇന്ന് പവന് 85 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6360 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 50880 രൂപയാണ്.

അന്താരാഷ്ട്ര സ്വർണ്ണവില 2262 ഡോളറിലും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.35 ലും ആണ്.

24 കാരറ്റ് സ്വർണ്ണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോ ഗ്രാമിന് 70 ലക്ഷം രൂപ കടന്നിട്ടുണ്ട്.

അന്താരാഷ്ട്ര സ്വർണ്ണവില ഫെബ്രുവരി 13ന് 1981 ഡോളർ ആയിരുന്നു. ഒന്നര മാസത്തിനിടെ 280 ഡോളർ ആണ് വർധിച്ചത്.

അന്താരാഷ്ട്ര വിലകൾ പരിശോധിച്ചാൽ ഇതിന് മുമ്പ് ഒരിക്കലും 280 ഡോളർ കൂടിയിട്ടില്ലായിരുന്നു.

200-250 ഡോളർ മാത്രമാണ് ഇതിനുമുമ്പ് മൂന്നു മാസത്തിനിടെയാണ് വർദ്ധിച്ചിട്ടുള്ളത്.

സാധാരണ 250 ഡോളർ ഒക്കെ വില വർദ്ധിക്കുമ്പോൾ സാങ്കേതികമായി ചില തിരുത്തലുകൾ വരുന്നതാണ്.

എന്നാൽ ഇപ്പോൾ അടിസ്ഥാനപരമായ മുന്നേറ്റം തുടരുകയാണ്. 2300 ഡോളർ മറികടക്കുമോ എന്നുള്ളതാണ് വിപണി ഉറ്റു നോക്കുന്നത്.

ALSO READ:ഇന്ന് ഏപ്രിൽ ഒന്ന്; എങ്ങനെയാണ് വിഡ്ഢി ദിനം ഉണ്ടായത് ?

Related posts

ബിജെപി നേതാവ് പി പി മുകുന്ദന്‍ അന്തരിച്ചു

Akhil

സിം ആഫ്രോ ടൂർണമെന്റിൽ ശ്രീശാന്ത് മാജിക്; സൂപ്പർ ഓവറിൽ ഹരാരെക്ക് ജയം

Akhil

കോട്ടയത്ത് വൻ കഞ്ചാവ് വേട്ട; 105 കിലോ കഞ്ചാവ് പിടികൂടി

Editor

Leave a Comment